സീ ഫുഡ് കയറ്റുമതി യൂണിറ്റില്‍ അമോണിയം ചോര്‍ച്ച : ഏഴ് മരണം

0
AMON

ചെന്നൈ : തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലുള്ള കടല്‍വിഭവ കയറ്റുമതി സ്ഥാപനത്തിലുണ്ടായ അമോണിയ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഏഴ് തൊഴിലാളികള്‍ മരിച്ചു. വാതകം ശ്വസിച്ച നിരവധി തൊഴിലാളികള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഫാക്ടറിയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ദുഃഖം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂണിറ്റ് അവധി ദിവസത്തിലാണ് അപകടം ഉണ്ടായത്. സീഫുഡ് പ്രോസസ്സിംഗ് യൂണിറ്റില്‍ നിന്നാണ് അമോണിയ ചോര്‍ച്ച ഉണ്ടായതെന്നും അത് പരിസരമാകെ പടരുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. പലര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും കുറച്ചുപേരുടെ വായയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഉടന്‍ തന്നെ നിരവധി ആളുകളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *