കരുനാഗപ്പള്ളിയിൽ ക്ഷേത്രത്തിലെ മോഷണം : ഒളിവിലായ പ്രതി പിടിയിൽ

0
KPLY 166

കൊല്ലം:  കരുനാഗപ്പള്ളി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തഴവ കടത്തൂർ വെട്ടുവേലിൽ കിഴക്കതിൽ അബ്ദുൽസലാം മകൻ ഷഫീഖ് 35 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 27/5/ 26 രാത്രിയിൽ കടത്തൂർ തയ്യിൽ കുടുംബ ക്ഷേത്രത്തിൽ കയറി തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന 45 ഓളം നിലവിളക്കുകളും ഉരുളികളും ചെമ്പ് കുടങ്ങളും അടക്കം മോഷണം പോയിരുന്നു .തുടർന്ന് ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പോലീസ് കൂട്ട് പ്രതിയായ കടത്തൂർ ഇലയ്ക്കൽ വീട്ടിൽ സജീവ് മകൻ ശിവസുതൻ (34) പിടികൂടിയിരുന്നു. ശിവസുധനെ പിടികൂടിയത് അറിഞ്ഞ് ഷെഫീഖ് ഒളിവിൽ പോവുകയായിരുന്നു. ശിവസുധൻ നിലവിൽ റിമാൻഡിൽ കഴിയുകയാണ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഷെഫീക്കിനെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണം പോയ മുഴുവൻ ഉരു പ്പടികളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ സാധനങ്ങൾ ആണ് മോഷണം പോയത്. കരുനാഗപ്പള്ളി എസിപി ജോൺ സി യുടെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എസ് ബി പ്രവീണിന്റെ മേൽനോട്ടത്തിൽ എസ്ഐ മാരായ ആഷിഖ്, പ്രമോദ്, എ എസ് ഐ സനീഷ് കുമാരി, എസ് സി പി ഓ ഹാഷിം, സിപിഓ റഫീഖ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *