12 കോടിയുടെ വിഷു ബമ്പര്‍ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി പൊന്നന്

0
PONNAN KPLY

കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി കൊല്ലം കരുനാ​ഗപ്പള്ളി സ്വദേശി പൊന്നന്. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമടിച്ചത്. ലോട്ടറി വിൽപ്പനക്കാരനായ പൊന്നന് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി അടിക്കുന്നത്. ലോട്ടറി അടിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും തുടർ നടപടികൾ കുടുംബവുമായി ആലോചിച്ച് ചെയ്യുമെന്നും പൊന്നൻ പറഞ്ഞു.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകളാണ് രണ്ടാം സ്ഥാനത്തിന് അർഹമായത്. മൂന്നാം സമ്മാനമായ പത്ത് ലക്ഷം രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അർഹമായത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.

നാലാം സമ്മാനമായ അഞ്ച്‌ ലക്ഷം രൂപ വീതം ആറ്‌ പേർക്ക് ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും ലഭിക്കുന്ന നിലയിലാണ് വിഷു ബമ്പറിൻ്റെ സമ്മാനഘടന. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലാണ് പുറത്തിറക്കിയത്. 300 രൂപയായിരുന്നു ടിക്കറ്റിൻ്റെ വില. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റ് തീര്‍ന്നു എന്ന സവിശേഷതയോടെയായിരുന്നു ഇത്തവണ ബമ്പ‍ർ നറുക്കെടുപ്പ് നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *