ഗണ്‍മാന്‍മാരുടെ രക്ഷാപ്രവര്‍ത്തനം : കേസ് അന്വേഷണത്തിന് ഷൗക്കത്തലി

0
SHOWKKATH ALI

കൊച്ചി: 2023ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ നവകേരള യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അന്വേഷണത്തിന് ഉത്തരവിട്ടതോടെ എ പി ഷൗക്കത്തലി എന്ന പേര് വീണ്ടും ശ്രദ്ധനേടുകയാണ്. അന്വേഷണ സംഘത്തിന്റെ തലവനാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പിയായ എ പി ഷൗക്കത്തലി. രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ പല കേസുകളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ കേരള പൊലീസിലെ ‘സിങ്കം’ എന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഷൗക്കത്തലി ടിപി കേസ് സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ നടുറോഡില്‍ കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല കൊടി സുനി ഉള്‍പ്പെടെയുള്ള കൊടും ക്രിമിനലുകളെ അകത്താക്കിയതും ഷൗക്കത്തലിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *