ജാബിറിനെയും പ്രദീപ് നെന്മാറെയെയും പുറത്തക്കി

0
NENMARA

ഷാർജ : ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഈ മാസം 17 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇൻകാസ് യു.എ.ഇ.കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എം.ജാബിറിനെയും, സെക്രട്ടറി പ്രദീപ് നെന്മാറയെയും കോൺഗ്രസ്സ് പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും സസ്‌പെന്റ് ചെയ്തു.കെപിസിസിയുടെ അംഗീകാരമുള്ള പാനലിനെതിരെ സിപിഎം ചായ്‌വുയുള്ള പ്രവാസി സംഘടനക്കൊപ്പം ചേർന്ന് പാനലുണ്ടാക്കി മത്സരിക്കുന്നു എന്ന കാരണത്താലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഷാർജ ഇൻകാസ് പ്രസിഡന്റിന്റെയും ചുമതലയുള്ള കെപിസിസി ഭാരവാഹികളായ വി.പി സജീന്ദ്രൻ എം.എം നസീർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവരെയും സസ്പെൻഡ് ചെയ്തുകൊണ്ട് സർക്കുലർ ഇറക്കിയിരിക്കുന്നത്. ഇരുവരെയും പുറത്താക്കിയിരിക്കുന്നത് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മാത്രമാണ് ഇൻകാസിൽ നിന്നല്ലെന്ന് ജാബിർ പറയുകയുണ്ടായി. എന്നാൽ കഴിഞ്ഞതവണയും ഇതേ മുന്നണി മത്സരിച്ചത് വൻവിജയം നേടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും മത്സരിക്കാൻ തയ്യാറായത്. ഒ എഫ് സി എസ് എന്ന സംഘടനയുടെ പ്രതിനിധി കൂടിയാണ് ജാബിർ.

തന്റെ സ്ഥാനാർത്ഥിത്വം ഒരിക്കലും കോൺഗ്രസ് പാർട്ടിക്കെതിരെയല്ലെന്ന് പ്രദീപ് നെന്മാറ അഭിപ്രായപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് കക്ഷി രാഷ്ട്രീയത്തിനപ്പുറം പ്രവാസികളുടെ ക്ഷേമം മുൻനിർത്തിയുള്ളതാണ് പാർട്ടി ചിഹ്നങ്ങളിൽ ഒന്നുമല്ല ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത് കാലങ്ങളായി ഒരേ പാർട്ടിയിൽ ഉള്ളവർ ഷാർജ ഭരണസമിതിയിലേക്ക് പരസ്പരം ആരോഗ്യപരമായ മത്സരത്തിൽ ഏർപ്പെട്ടു വരുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഏഴു വർഷമായി ഇതേ മുന്നണിയിൽ തന്നെയാണ് താൻ നിൽക്കുന്നത് കഴിഞ്ഞ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇൻകാസ് യുടെ സെക്രട്ടറിയായിരുന്ന തന്നെ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയാക്കി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. കഴിഞ്ഞതവണ മത്സരിച്ചത് ഇങ്കാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ആയിരുന്നു അതേ സെന്റർ കമ്മിറ്റി സെക്രട്ടറിയെയും തന്നെയുമാണ് ഇപ്പോൾ കോൺഗ്രസ് അംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത് രസകരം ആണെന്നും പ്രദീപ് മാറാൻ കൂട്ടിച്ചേർത്തു.

ഷാർജയിലെ പ്രധാനപ്പെട്ട സംഘടനകൾ ഒന്നാണ് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം രക്തദാനം ഉൾപ്പെടെ വിധിധ സാമൂഹിക സേവനങ്ങൾ നൽകുന്ന സംഘടനയാണിത്. മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഉൾപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ ഷാർജ അന്താരാഷ്ട്ര പുസ്തകത്തിൽ പ്രത്യേക സ്റ്റാളും പ്രവർത്തിപ്പിക്കുന്നുണ്ട്. കോവിഡ് കാലഘട്ടത്തിൽ നിരവധി പ്രവാസികൾക്ക് തുണയാകാനും ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംഘടനയുടെ പ്രവർത്തനം കണ്ട് സിപിഐയുടെ സംഘടനയിൽ നിന്നും രാജിവച്ച് ചിലർ മഹാത്മാഗാന്ധി കൾച്ചർ ഫോറത്തിൽ അംഗത്വമെടുത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടനയുടെ പ്രതിനിധിയാണ് പ്രദീപ് നെന്മാറ

Spread the love

Leave a Reply

Your email address will not be published. Required fields are marked *