ഉത്സവം നാളെ, മധ്യശാലകൾക്കു അവധി മറ്റന്നാൾ

0
LIQR

കൊല്ലം : കരുനാഗപ്പള്ളി ഇടക്കുളങ്ങര ശ്രീദേവി ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തോട് അനുബന്ധിച്ച്   കൊല്ലം ജില്ലാ കളക്ടർ 2026 മാർച്ച് 22 ഞായറാഴ്ച ക്ഷേത്ര പരിസരത്തെ മദ്യശാലകൾക്ക്  അവധി പ്രഖ്യാപിച്ചു ഉത്തരവിറക്കി. പോലീസിന്റെയും എക്സൈസിന്റെയും  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള അബ്കാരി ആക്ടീവ് വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ 18-03-26 ൽ ഉത്തരവിറക്കിയിരിക്കുന്നത്. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാഹചര്യം വളരെ കൂടുതലുള്ള മേഖലയാണ് ഇടക്കുളങ്ങര പരിസരമെന്നും. കൂടാതെ കരുനാഗപ്പള്ളിയിൽ  അലുവ അതുലിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിട്ട് ദിവസങ്ങൾ  ആയിട്ടില്ല. നിരവധി ആളുകൾക്ക് ഭീഷണി സന്ദേശം നൽകുന്ന ഫ്ലക്സുകളും പലയിടത്തും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കൂടാതെ പകൽ കാഴ്ചകൾ കടന്നുവരുന്ന വഴിയിൽ  പലവിധ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്  സ്റ്റേറ്റ് -ജില്ലാ സ്പെഷൽ ബ്രാഞ്ചുകൾ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ ഉത്തരവിറക്കിയത്. എന്നാൽ ശനിയാഴ്ച നടക്കുന്ന ഉത്സവത്തിന് ഞായറാഴ്ചയാണ് മദ്യശാലകൾ അടയ്ക്കുവാനായി  ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവ് വായിച്ച ചില മാധ്യമപ്രവർത്തകർ ഇത് സംബന്ധിച്ച്  ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെങ്കിലും ഉത്തരവ് തിരുത്തി പുതിയൊരു ഉത്തരവ് ഇതുവരെയും  ഇറക്കുവാൻ  ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. തൃശ്ശൂർ പൂരം മാതൃകയിൽ  മദ്യപിച്ച് വരുന്നവരെ ക്ഷേത്ര പരിസരത്തോ  ഉത്സവങ്ങൾ കടന്നുവരുന്ന ഭാഗത്തോ  വരാത്ത രീതയിൽ ബെർത്ത്‌ അലലൈസർ  പരിശോധന നടത്തി  മദ്യപിക്കാത്തവരെ മാത്രമേ കടത്തിവിടാവൂ  എന്നതിനുള്ള തീരുമാനമെടുക്കണമെന്ന്  പ്രദേശവാസികൾ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *