ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു

0
ANANDA BOSS

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു. പദവിയിലേറി മൂന്നര വര്‍ഷത്തിന് ശേഷമാണ് രാജി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കവെയാണ് ആനന്ദബോസിന്റെ അപ്രതീക്ഷിത രാജി. മതിയാവോളം സമയം ഗവര്‍ണര്‍ പദവിയില്‍ താന്‍ പിന്നിട്ടതായി സി വി ആനന്ദബോസ് രാജിയെക്കുറിച്ച് പിടിഐയോട് പ്രതികരിച്ചു. ആര്‍ എന്‍ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആകും. ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. രാജിയുടെ കാരണം സംബന്ധിച്ച് നിലവില്‍ തനിക്ക് അറിവില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ, കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും രാജി സമ്മര്‍ദ്ദം ഉണ്ടായെങ്കില്‍ താന്‍ അത്ഭുതപ്പെടില്ലെന്നും മമത എക്‌സില്‍ കുറിച്ചു.

ആര്‍ എന്‍ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആകുമെന്ന് ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചു. ഇത് സംബന്ധിച്ച് താനുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ ദുര്‍ബലപ്പെടുത്തുകയും ഫെഡറല്‍ ഘടനയുടെ അടിത്തറയെ തന്നെ തകര്‍ക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. കോപ്പറേറ്റ് ഫെഡറലിസത്തിന്റെ തത്വങ്ങളെ കേന്ദ്രം മാനിക്കുകയും ജനാധിപത്യ പാരമ്പര്യങ്ങളെയും സംസ്ഥാനങ്ങളുടെ അന്തസ്സിനെയും ഇല്ലാതാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മമത നിലപാട് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *