യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചതായി ഇറാന്‍ : രണ്ട് സൈനികരുടെ മരണം സ്ഥിരീകരിച്ച് അമേരിക്ക

0
USS IBRA

ടെഹ്‌റാന്‍: യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചതായി ഇറാന്‍. കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പിനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. കരയും കടലും ആക്രമണകാരികളുടെ ശവക്കുഴിയായി മാറുമെന്ന് മുന്നറിയിപ്പോടെയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പിന്റെ പ്രതികരണം.ഇറാനെതിരായ സൈനിക നടപടിയുടെ മുന്നോടിയായി കഴിഞ്ഞ ആഴ്ചകളില്‍ പശ്ചിമേഷ്യന്‍ തീരത്ത് വിന്യസിച്ച രണ്ട് വിമാനവാഹിനിക്കപ്പലുകളില്‍ ഒന്നാണ് യുഎസ്എസ് ലിങ്കണ്‍. ഇറാനിയന്‍ തീരങ്ങളോട് താരതമ്യേന അടുത്ത് നങ്കുരമിട്ട കപ്പലും ഇതായിരുന്നു. എന്നാല്‍, ഇറാന്റെ അവകാശവാദം തള്ളി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് രംഗത്തെത്തി. യുഎസ്എസ് ലിങ്കണെ ലക്ഷ്യമിട്ട് വിക്ഷേപിച്ച മിസൈലുകള്‍ കപ്പലിന്റെ അടുത്ത് പോലും എത്തിയില്ലെന്നും വിമാന വാഹിനികപ്പലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് യുഎസ് സൈന്യം പ്രതികരിച്ചു.

ഇറാനെതിരായ ഓപ്പറേഷന്റെ ഭാഗമായി മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും യുഎസ് സൈന്യം പറയുന്നു. നിലവില്‍ മേഖലയിലെ സാഹചര്യങ്ങള്‍ അസ്ഥിരമായി തുടരുകയാണെന്നാണ് യുഎസ് സൈന്യത്തിന്റെ പ്രതികരണം. മരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ പിന്നീട് പങ്കുവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ കപ്പല്‍ മുക്കിയതായി യുഎസ് സൈന്യം അറിയിച്ചു. ഇറാനെതിരെയുള്ള സൈനിക നടപടിയുടെ തുടക്കത്തില്‍ തന്നെ ഒരു ഇറാനിയന്‍ കപ്പലിനെ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ജമറാന്‍-ക്ലാസ് കോര്‍വെറ്റ് എന്ന കപ്പല്‍ ഒമാന്‍ ഉള്‍ക്കടലിന്റെ അടിത്തട്ടിലേക്ക് ചാ ബഹാര്‍ പിയറില്‍ മുങ്ങുകയാണെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *