ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു : സാധനങ്ങള്‍ കത്തിനശിച്ചു

0
PALA FIRE

കോട്ടയം: പാലാ മുരിക്കുമ്പുഴയില്‍ ഇലക്ടിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു. പാലാ കത്തീഡ്രല്‍ പള്ളിക്ക് സമീപമാണ് സംഭവം. വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. കത്തീഡ്രല്‍ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരം കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്നു ലോറി. കത്തീഡ്രല്‍ പള്ളിക്ക് സമീപത്ത് വെച്ച് വൈദ്യുതി കമ്പിയില്‍ തട്ടുകയും തീപ്പിടിക്കുകയുമായിരുന്നു. ലോറിയിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. പാലാ, ഈരാറ്റുപേട്ട ഫയർ സ്‌റ്റേഷനുകളിൽ നിന്ന് എത്തിയ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് ചേർന്നാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *