സൈക്കിൾ നൽകാത്ത വിരോധത്താൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ

0
HARI KRISHNANA

കൊല്ലം : സൈക്കിൾ നൽകാത്ത വിരോധം നിമിത്തം യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിലായി. തൃക്കോവിൽവട്ടം വില്ലേജിൽ കണ്ണനല്ലൂർ, വടക്കേ മൈലക്കാട് പുത്തൻവിള വീട്ടിൽ ബാലകൃഷ്ണൻ മകൻ ഹരികൃഷ്ണൻ (26) എന്നയാളാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. വടക്കേ മൈലക്കാട് കിഴക്കേ മതെരുവിള വീട്ടിൽ ഉണ്ണികൃഷ്ണനെ കുത്തിപ്പരിക്കേൽപ്പിച്ച കുറ്റത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 19/12/2025 വെള്ളിയാഴ്ച രാത്രി 08.30 മണിയോടെ ഹരികൃഷ്ണൻ വടക്കേമൈലക്കാട് പള്ളിവാസൽ കാവിന് സമീപം വെച്ച് ഉണ്ണികൃഷ്ണനെ തടഞ്ഞു നിർത്തി സൈക്കിൾ ബലമായി പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചു.

സൈക്കിൾ നൽകാൻ വിസമ്മതിച്ചതോടെ, പ്രതിയായ ഹരികൃഷ്ണൻ സൈക്കിൾ ദൂരത്തേക്ക് വലിച്ചെറിയുകയും കയ്യിലിരുന്ന കത്തി കൊണ്ട് ഉണ്ണികൃഷ്ണനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഉണ്ണികൃഷ്ണൻ കൊട്ടിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം ഇൻസ്‌പെക്ടർ പ്രദീപ് പിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ നിതിൻ നളൻ, ശ്രീകുമാർ സി.പി.ഓ ആയ വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *