അരൂരിൽ എംഡിഎംഎ പിടികുടിയ സംഭവം ഒരാൾ കുടി അറസ്റ്റിൽ

0
THOMAS RAHUL
ആലപ്പുഴ : അരൂരിൽ രണ്ട് മാസം മുൻപ് 2 ഗ്രാം എംഡിഎംഎ പിടികുടിയതിൽ പ്രതിക്ക് എംഡിഎംഎ കൊടുത്ത ചെല്ലാനം അന്തിക്കടവ് പി ഓ കളിപ്പറമ്പിൽ വീട്ടിൽ തോമസ് രാഹുൽ എന്ന യുവാവിനെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  അരൂർ പോലിസും ചേർന്ന് അറസ്റ്റ് ചെയ്തത് . ഇയാൾ പോലിസിനെ പേടിച്ച്  കടലിൽ ബോട്ടിൽ തന്നെ താമസിച്ചുവരികയായിരുന്നു. പല പ്രാവിശം ഇയാളെ തിരഞ്ഞ് പോലീസ് വീട്ടിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിലേയ്ക്ക് സാധനങ്ങൾ കയറ്റുന്ന വെസലിലെ ഡ്രൈവർ ആയിരുന്ന പ്രതി എറണാകുളം  വെല്ലിങ്ടൺ ഐലൻഡിലെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി പ്രതി ജീവനക്കാരനായ വെസലിൽ തന്നെയായിരുന്നു താമസം.
വല്ലപ്പോഴും മാത്രം കരയിൽ വന്നിരുന്ന പ്രതിയെ  പിടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് , കൊച്ചിൻ ഷിപ്പ്യാഡിൽ ബാർജിൻ്റെ ആറ്റകുറ്റപ്പണിയിൽ ട്രാൻസ്പോർട്ടിംഗ് ഏർപ്പെട്ടിരുന്ന പ്രതിയെ ഷിപ്യാഡിലെ ജീവനക്കാരുടെ സഹായത്തോടെ പ്രതി ഒളിവിൽ താമസിച്ചിരുന്ന വെസലിൽ നിന്നും സ്പീഡ് ബോട്ടിൽ എത്തി അറസ്റ്റു ചെയ്തതത്. പോലിസിൻ്റെ അപ്രതീക്ഷിത നീക്കത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ B യുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല ഡിവൈഎസ്പി അനിൽകുമാറിൻ്റെ നേതൃത്വത്തിൽ അരൂർ CI പ്രതാപചന്ദ്രൻ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *