സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍
വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ ചെയ്ത കേസിൽ പതിനെട്ട് പ്രതികളും പിടിയിൽ. സിദ്ധാർത്ഥനെ മർദിക്കാൻ നേതൃത്വം നൽകിയ മുഖ്യപ്രതി സിൻജോ ജോൺസൺ കീഴ്ടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ സിപിഎം നേതാവ് അനുഗമിച്ചത് വിവാദമായി. ഒളിവിൽ പോകാൻ പ്രതികളെ സഹായിച്ചവർക്കെതിരെ കേസ് വേണമെന്ന് കുടുംബം വ്യക്തമാക്കി.
സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥനെതിരെ നടന്നത്. ഹോസ്റ്റൽ മുറി, ഡോർമെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വെച്ചായിരുന്നു സിദ്ധാർത്ഥനെതിരെ ക്രൂര മർദ്ദനം നടന്നത്. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി സിദ്ധാർത്ഥനെ മർദ്ദിച്ച 10 പേരെ ഒരു വർഷത്തെ സസ്‌പെൻ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ കൊണ്ടുപോകാത്ത രണ്ട് പേർക്കും ഇന്റേണല്‍ പരീക്ഷയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്