വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂടി
കൊച്ചി: പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വിലയാണ് വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധനയില്ല. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.