കണ്ണൂർ വഴിയുള്ള ആദ്യ ഹജ്ജ് സംഘം ഇന്നെത്തും

0

കണ്ണൂർ :കണ്ണൂരിൽ നിന്നു പോയ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് തിരിച്ചെത്തും. മട്ടന്നൂർ എമ്പാർക്കേഷൻ കേന്ദ്രം വഴി സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരു ടെ മടക്കയാത്ര ഇന്ന് ആരംഭിക്കും.

വൈകിട്ട് 4.50-ന് ഐ എക്സ് 3044 നമ്പർ വിമാനത്തിൽ ആദ്യസംഘം ഹാജിമാർ കണ്ണൂരിൽ തിരിച്ചെത്തും. 170 ഹാജിമാരാണ് ആദ്യ വിമാനത്തിൽ എത്തുന്നത്. രാത്രി 7.20ന് രണ്ടാമത്തെ വിമാനത്തിൽ 171 ഹാജിമാരും മടങ്ങിയെത്തും.

തിരിച്ചെത്തുന്ന ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ  സഖാഫിയുടെ നേതൃ ത്വത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥ രും ചേർന്ന് സ്വീകരിക്കും. ജൂലൈ 12നകം കണ്ണൂർ എമ്പാർക്കേഷൻ കേന്ദ്രം വഴി പോയ മുഴുവൻ ഹാജിമാരും തിരിച്ചെത്തും.

28 വിമാനങ്ങളിലായി 4,547 ഹാജിമാരാണ് ഈ പ്രാവശ്യം കണ്ണൂർ വഴി ഹജ്ജിന് പോയത്. കാസർകോട് ജില്ലയിലെ രണ്ട് ഹാജിമാരും കണ്ണൂർ ജില്ലയിലെ ഒരു ഹാജിയും ഹജ്ജ് വേളയിൽ മരിച്ചിരുന്നു.തിരിച്ചുവരുന്ന ഹാsജിമാരെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *