നിലമ്പൂരിൽ ഭേദപ്പെട്ട പോളിംഗ് ; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ 36 ശതമാനം

മലപ്പുറം : നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറിൽ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തന്നെയാണുള്ളത്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. അതിനിടെ, നേരിൽ കണ്ടപ്പോൾ പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്വരാജും ഷൗക്കത്തും രംഗത്തെത്തി.
മലപ്പുറം നിലമ്പൂരിൽ പോളിങ് പുരോഗമിക്കുമ്പോൾ യുഡിഎഫിൻ്റെ രാഷ്ട്രീയ പരിമിതി ബോധ്യപ്പെടുന്നുവെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. ജില്ലയിൽ വലിയ സ്വീകാര്യതയുള്ള നേതാവായിരുന്നു വി.വി.പ്രകാശ്. അദ്ദേഹത്തിൻ്റെ വിയോഗം എല്ലാവരിലും വേദനയുണ്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ കുടുംബത്തെ സന്ദർശിക്കാൻ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.