ലോഡ്ജ് മുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്ജ് മുറിയിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട് തൃത്താല കൂറ്റനാട് കൊടലിൽ വീട്ടിൽ വേണുഗോപാലാണ് മരിച്ചത്. 58 വയസ്സായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.