കഥകളിയുമായി വീണ്ടും മുളുണ്ട് കേരള സമാജം

0

കേരളത്തിന്റെ തനതായ കലാരൂപങ്ങളെയും സംസ്ക്കാരത്തെയും പരിപോഷിപ്പിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി മുളുണ്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ വീണ്ടും കഥകളി അരങ്ങേറുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വളരെ വിജയകരമായാണ് സമാജം കഥകളി അവതരിപ്പിച്ചത്. മുളുണ്ടിലെ ജനങ്ങളുടെയും സമാജം അംഗങ്ങളുടെയും അഭ്യർത്ഥനകണക്കിലെ ടുത്താണ് സമാജം ഇത് മൂന്നാം തവണയും കഥകളി അവതരിപ്പിക്കുന്നത്. മുളുണ്ട് ഭക്ത സംഘത്തിന്റെ സഹകരണത്തോടെ ജൂൺ 28ന് ശനിയാഴ്ച വൈകുന്നേരം 7 മുതൽ രാത്രി 10 മണിവരെ മുളുണ്ട് ഭക്ത സംഘം ടെംപിൾ ഹാളിൽ കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണനും സംഘവും പ്രഹളാദ ചരിതം കഥ അവതരിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *