ഷുഹൈബ് വധം: വിചാരണ തത്കാലം തടഞ്ഞ് ഹൈക്കോടതി

0

കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി തത്കാലത്തേക്ക് തടഞ്ഞു വച്ചു . സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ ആറാഴ്ചക്കകം സർക്കാർ മറുപടി നൽകണമെന്നും കോടതി പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയടക്കം സിപിഎം പ്രവർത്തകർ പ്രതികളായ കേസാണ് ഷുഹൈബ് കൊലപാതക കേസ് .

നീതി ഉറപ്പാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഷുഹൈബിൻറെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ കുടുംബം കഴിഞ്ഞ മാർച്ചിൽ സർക്കാരിന് കത്ത് നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ആറാഴ്ചക്കകം മറുപടി നൽകാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ച കോടതി തലശേരി കോടതിയിലെ വിചാരണ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാനും നി‍ർദേശിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *