31-ാംപ്രതിഷ്‌ഠാ വാർഷികത്തിന് നാളെ തുടക്കം

0

മുംബൈ: കല്യാൺ ഈസ്റ്റ്‌ അയ്യപ്പ ക്ഷേത്രത്തിന്റെ മുപ്പത്തിയൊന്നാമത് പ്രതിഷ്‌ഠാ വാർഷിക ചടങ്ങുകൾക്ക് നാളെ തുടക്കം.പുലർച്ചെയുള്ള മഹാ ഗണപതി ഹോമത്തോടെ തന്ത്രി മുഖ്യൻ്റെ കർമികത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും.
നാളെ വൈകുന്നേരം 7.45 ന് ഭദ്ര കാളി പൂജ ഉണ്ടായിരിക്കും.
ജൂൺ 6 വെള്ളിയാഴ്ച്ച രാവിലെ 5.45 ന് മഹാ ഗണപതി ഹോമം. തുടർന്ന് നവഗ്രഹ പൂജ, ശ്രീ ഭൂത ബലി. വൈകുന്നേരം 7.45 ന് മഹാ ഭാഗവതി സേവ .

ജൂൺ 7 ശനിയാഴ്ച രാവിലെ മഹാ ഗണപതി ഹോമം . തുടർന്ന് ഉദയാസ്തമന പൂജ. , മൃത്യുഞ്ജയ ഹോമം. വൈകുന്നേരം 5 മുതൽ പടി പൂജ. 5.30 മുതൽ ഉമാ മഹേശ്വര പൂജ. 7.45 മഹാ ഭഗവതി സേവ.

8 ന് (ഞായർ) 5 മണിക്ക് പൂർണാഭിഷേകം. 5.45 ന് മഹാ ഗണപതി ഹോമം. 7 മുതൽ കളഭ പൂജയും കലാകാഭിഷേകവും. ഉച്ചക്ക് മഹാ അന്നദാനം . വൈകുന്നേരം 6.40 നിറമാല ചാറ്റു വിളക്ക്. തുടർന്ന് അനിൽ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന തായമ്പക .രാത്രി 9 മണിക്ക് ശീവേലി.

എല്ലാ വിശ്വാസികളേയും വാർഷിക ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *