ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ : വിഴിഞ്ഞത്ത് നങ്കൂരമിടും

തിരുവനന്തപുരം: ഒടുവിൽ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറീനയും വിഴിഞ്ഞം തുറമുഖത്തെത്തുന്നു. ഇന്ന് രാത്രി കപ്പൽ വിഴിഞ്ഞം പുറംകടലിലെത്തും. മലയാളിയായ വില്ലി ആന്റണിയാണ് പടുക്കൂറ്റൻ കപ്പലിന്റെ കപ്പിത്താൻ. ഇന്ന് രാത്രിയോടെ കപ്പൽ വിഴിഞ്ഞം പുറംകടലിലെത്തും. നാളെയോ, മറ്റന്നാളോ ആയിരിക്കും ബർത്തിംഗ്. സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയശേഷമാണ് എം എസ് സി ഐറിന വിഴിഞ്ഞത്തേക്ക് എത്തുന്നത്. 22 നിലകളുടെ വലിപ്പം കണക്കാക്കുന്ന കപ്പലിന് 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമുണ്ട്. 24,000 മീറ്റർ ഡെക്ക് ഏരിയായുള്ള കപ്പലിൽ 24,346 ടി ഇ യു കണ്ടെയ്നറുകൾ വഹിക്കാനാകും.