കര്‍ഷക സമരം: മാര്‍ച്ച് 29 വരെ നിര്‍ത്തി വയ്ക്കാൻ തീരുമാനം
ന്യൂഡല്‍ഹി : കർഷകരുടെ ദില്ലി ചലോ മാർച്ച് ഈ മാസം 29 വരെ നിർത്തി വയ്ക്കാൻ തീരുമാനം. 29നു സമരത്തിന്റെ അടുത്ത നടപടി സംബന്ധിച്ചു തീരുമാനം എടുക്കും.പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സർവൻ സിങ് പന്ദർ ഖനൗരിയിലെ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹരിയാന പൊലീസ് നടപടിയില്‍ മരിച്ച യുവ കർഷകനു നീതി ലഭിക്കും വരെ ശംഭു, ഖനൗരി അതിർത്തികളില്‍ തുടരാൻ സംഘടനകള്‍ തീരുമാനിച്ചു. സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നും ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ദര്‍ശന്‍ സിങ് എന്ന കര്‍ഷകന്‍ മരിച്ചത്. 63 വയസായിരുന്നു. ഭട്ടിന്‍ഡയിലെ അമര്‍ഗഡ് സ്വദേശിയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി. മരിച്ച കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകസംഘടനയായ ബികെയു ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ കര്‍ഷകര്‍ മരിക്കുന്നത് തടയാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. മൃതദേഹം പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.
New Delhi: It has been decided to postpone the farmers’ Delhi Chalo March till 29th of this month. The decision regarding the next step of the strike will be taken on 29th. Punjab Kisan Mazdoor Sangharsh Committee General Secretary Sarwan Singh Pandhar said in a press conference after the meeting in Khanauri. The organizations have decided to remain at the Shambhu and Khanauri borders until justice is delivered to the young farmer who died in Haryana police action. He clarified that he will not back down from the struggle and will remain where he is now.
Meanwhile, one more farmer died in Khanauri on the Punjab-Haryana border. A farmer named Darshan Singh died. He was 63 years old. He is a native of Amargarh in Bhatinda. He was shifted to the hospital last night due to health problems. He died at eleven o’clock this morning. With this, the number of farmers who died during the strike has increased to five. Farmers’ organization BKU demanded compensation to the family of the deceased farmer. The farmers’ organizations also demanded that the government should take measures to prevent farmers from dying at the border. The body is in the mortuary of the government hospital in Patiala.