“തരൂർ വിദ്യാസമ്പന്നർ : തോമസ് കെ തോമസ് പോഴൻ MLA’”; വെള്ളാപ്പള്ളി നടേശൻ

കൊല്ലം: ശശി തരൂരിനെ അഭിനന്ദിക്കണമെന്നും ആർക്കും അടിമപ്പെടാതെ ഉള്ളതു പറയുന്നയാളാണെന്നും വെള്ളാപ്പള്ളി നടേശൻ . അദ്ദേഹം പറയുന്നത് സാമൂഹിക സത്യം.വിദ്യാസമ്പന്നനും ആരുടെ കയ്യിൽ നിന്നും പണം പിരിക്കാത്തയാളാണ് തരൂരെന്നും കോൺഗ്രസ്സ് പണ്ടേ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സത്യങ്ങളെ കണ്ടുപഠിച്ചു അത് പുറത്തു പറയുന്ന ആളാണ് തരൂരെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം തോമസ് കെ ഒരു പോഴൻ എംഎൽഎയാണെന്ന് അദ്ദേഹം പറഞ്ഞു.
തോമസ് കെ തോമസിന് എംഎൽഎ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേട്ടൻ മരിച്ചപ്പോൾ കിട്ടിയ സ്ഥാനമാണ്. എംഎൽഎ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ് .കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന് വെള്ളപ്പള്ളി ആവശ്യപ്പെട്ടു. എസ്എൻഡിപി നൂറ് ശതമാനം പിന്തുണയ്ക്കുമെന്നും കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാർത്ഥികൾ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിസി ചാക്കോയെയും വെള്ളാപ്പള്ളി വിമർശിച്ചു.
“പിസി ചാക്കോ നിൽക്കുന്നിടം നാല് കഷ്ണമാക്കും. ആളില്ല പാർട്ടിയിൽ ഏത് ഏഭ്യനും സംസ്ഥാന അധ്യക്ഷൻ ആകാം ചാക്കോ വടി വെച്ചിടത്ത് കുട വയ്ക്കില്ല” – വെള്ളാപ്പള്ളി