പ്രതിഷേധിച്ച ജനങ്ങളെ സർക്കാർ പറ്റിച്ചു: പോളിന്റെ കുടുംബത്തിന് ഇന്നലെ നൽകുമെന്ന് പറഞ്ഞ പത്തുലക്ഷം നൽകിയില്ല.

0

 

വയനാട്: കാട്ടാനയുടെ ചവിട്ട് ഏറ്റു മരണപ്പെട്ട പോളിന്റെ കുടുംബത്തിന് ഇന്നലെ സർക്കാർ നൽകുമെന്ന് പറഞ്ഞ 10 ലക്ഷം രൂപ ഇതുവരെ നൽകിയില്ല.ശനിയാഴ്ച രാത്രി 10 മണി വരെ പോളിന്റെ അച്ഛനോ ഭാര്യക്കോ മകൾക്കോ പണം ലഭിച്ചിട്ടില്ല. പോളിന്റെ മൃതദേഹം ആംബുലൻസിൽ നിന്നും ഇറക്കാതെ പ്രതിഷേധിച്ചപ്പോൾ എ.ഡി. എം വന്നു സർക്കാർ തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു.5 ലക്ഷം രൂപ ശനിയാഴ്ച നൽകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ പത്തുലക്ഷം നൽകണമെന്ന് ജനങ്ങൾ പറഞ്ഞു. എ.ഡി.എമ്മിനെ ബന്ദിയാക്കുന്ന സാഹചര്യത്തിലേക്ക് ജനങ്ങൾ നീങ്ങിയപ്പോൾ 10 ലക്ഷം രൂപ ഇന്നുതന്നെ നൽകാമെന്ന് അറിയിച്ചതോടെ ജനങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.തുടർന്ന് മൃതദേഹം സംസ്കരിച്ചു എന്നാൽ കുടുംബത്തിന് നൽകാം എന്ന് പറഞ്ഞതിൽ ഒരു പൈസ പോലും ഇതുവരെ. ലഭിച്ചിട്ടില്ല

Spread the love

Leave a Reply

Your email address will not be published. Required fields are marked *