ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്
ന്യൂ ഡൽഹി: ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വ്യക്തമാക്കി. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും സുരേന്ദ്രന് പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയതായിരുന്നു സുരേന്ദ്രൻ.കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ മത്സരിച്ച കെ.സുരേന്ദ്രന് മൂന്നാമതെത്തിയെങ്കിലും മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകള്‍ നേടിയിരുന്നു.
കേരളത്തിൽ മറ്റ് രണ്ട് മുന്നണികളും തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എൻ.ഡി.എയുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള തീരുമാനം വരും. ഓരോ ലോക്സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. ഘടകക്ഷികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ചകളേ ബാക്കിയുള്ളൂ.