സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ സഹകരണവകുപ്പ്

0

തിരുവനന്തപുരം :വയനാട്ടിലെ സഹകരണസ്ഥാപനങ്ങളിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണവുമായി സഹകരണവകുപ്പ്. യുഡിഎഫ് ഭരിക്കുന്ന ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ പരാതികളുയര്‍ന്നിട്ടും സഹകരണവകുപ്പ് ഒരു നടപടിയും എടുത്തില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.

സഹകരണനിയമത്തിലെ അറുപത്തിയാറ് ചട്ടമനുസരിച്ച് അഞ്ച് സഹകരണബാങ്കുകളിലാണ് അന്വേഷണം. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്.സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക്, കാര്‍ഷിക ഗ്രാമവികസനബാങ്ക്, സര്‍വീസ് സഹകരണബാങ്ക്, പൂതാടി സര്‍വീസ് സഹകരണബാങ്ക്, മടക്കിമല സര്‍വീസ് സഹകരണബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചാണ് അന്വേഷണം.
ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കോണ്‍ഗ്രസ് മുന്‍ നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും

Spread the love

Leave a Reply

Your email address will not be published. Required fields are marked *