സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള ഹൗസിന് മുന്നില്‍ മാര്‍ച്ചിനൊരുങ്ങുന്നതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, എം വി ഗോവിന്ദന്, ബൃന്ദ കെകെ ശൈലജ, പികെ ശ്രീമതി, ശിവദാസന്‍ എംപി, പി രാജീവ്, പി കെ ശ്രീമതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പി കെ ശ്രീമതി, എം എ ബേബി എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിവലിയില്‍ താഴെ വീണ പികെ ശ്രീമതിയെ വലിച്ചെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. മുതിര്‍ന്ന നേതാക്കളെ വലിച്ചിഴച്ച സാഹചര്യത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ജോണ്‍ ബ്രിട്ടാസ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ ജന്തര്‍ മന്തറിലേക്ക് നടന്നുനീങ്ങി. കുറച്ചുദൂരം നടക്കുന്നതിനിടെ മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധത്തിനായി ഡല്‍ഹിയിലെത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ അഭിജീത്ത് ദിപ്കെ, അശുതോഷ് റാംക, സൗരവ് ദാസ് എന്നിവരെ വിമാനത്തില്‍ വച്ചാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനം തലസ്ഥാനത്തെത്തിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി.
അറസ്റ്റ് വരിക്കാന്‍ തന്നെയാണ് ഞാന്‍ വന്നത്. എനിക്ക് നിങ്ങളെ ഭയമില്ല’ കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പായി ദീപ്കെ പറഞ്ഞു. നേതാക്കളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് നടപടിയെ അപലപിച്ച് സിജെപി രംഗത്തെത്തി. തങ്ങളുടെ നേതാക്കളെ തടയാനുള്ള പൊലീസിന്റെ ആസൂത്രിത നീക്കമാണ് നടന്നതെന്ന് സിജെപി പ്രസ്താവനയില്‍ അറിയിച്ചു. നടന്നത് അവകാശ ലംഘനമാണെന്നും നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.