‘ഇസ്കോൺ’ നെ നിരോധിക്കണം എന്ന ആവശ്യം ധാക്ക ഹൈക്കോടതി തള്ളി
‘
ധാക്ക: ഇസ്കോണിനെ (International Society for Krishna Consciousness (ISKCON) നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എം.ഡി മോനിർ ഉധീൻ എന്ന സുപ്രീംകോടതി അഭിഭാഷകൻ നൽകിയ ഹരജി ധാക്ക ഹൈക്കോടതി തള്ളി . ഇസ്കോൺ സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നതിനായി തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്നാണ് ആരോപണം.
ഇതിനിടയിൽ അഡ്വ. ഇസ്ലാമിന്റെ കൊലാപാതകത്തിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് അല്‍ മാമൂന് റസലിന്റെ നേതൃത്വത്തില്‍ പത്ത് അഭിഭാഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഹിന്ദുനേതാവായ കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി അഭിഭാഷകർ കടുത്ത നിലപാട് എടുത്തത്.
അതേസമയം, കൃഷ്ണദാസിന്റെ അറസ്റ്റിലും ജാമ്യം നിഷേധിക്കലിലും ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തി. ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കാന്‍ നേരത്തെ ഇസ്കോണ്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദാസിന്റെ അറസ്റ്റില്‍ സംഘടന ഉത്കണ്ഠയും രേഖപ്പെടുത്തിയിരുന്നു.
ബംഗ്ലാദേശ് Sammilita Sanatan Jagaran Jote വക്താവായ ദാസ് കഴിഞ്ഞ ദിവസം ധാക്കയിലെ ഹസ്രത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് അറസ്റ്റിലാകുന്നത് .
ഇസ്കോണ്‍ നേതാവ് കൂടിയായ ചിന്മയ് ദാസിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നത് അനുയായികള്‍ തടഞ്ഞു. പിന്നീടുണ്ടായ സംഘര്‍ഷത്തിലാണ് അഭിഭാഷകന് കൊല്ലപ്പെട്ടത്.മാസങ്ങള്‍ക്ക് മുമ്പുനടന്ന ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന കേസിലാണ് കൃഷ്ണദാസിൻ്റെ അറസ്റ്റ്. മറ്റു 18 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുറത്താക്കിയ ശേഷം ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് ആക്രമണം വ്യാപകമാകുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് അറസ്റ്റ്. ധാക്ക, ചിറ്റഗോങ്, കുമില്ല, ഖുല്‍ന, ദിനാജ്പൂര്‍, കോക്സ് ബസാര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിനെതിരെ പ്രതിഷേധം നടന്നു. ചിറ്റഗോങ്ങില്‍ നൂറുകണക്കിനുപേരാണ് ദാസിന്റെ മോചനമാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
ഹരേകൃഷ്ണ പ്രസ്ഥാനം അല്ലെങ്കിൽ ഇസ്കോൺ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി, ഗൗഡിയ വൈഷ്ണവരുടെ ഒരു മതസംഘടനയാണ്. എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ 1966 -ൽ ന്യൂയോർക്ക് സിറ്റിയിൽ ആണ് ഇതു സ്ഥാപിച്ചത്. പ്രഭുപാദയെ ഇസ്കോൺ വിശ്വാസികൾ ഗുരുവും ആധ്യാത്മിക നേതാവുമായി കരുതിപ്പോരുന്നു.ലോകമെമ്പാടും ഹരേകൃഷ്ണ പ്രസ്ഥാനക്കാരുണ്ട് . ഗ്രേറ്റ് ബ്രിട്ടനിൽ മാത്രം 15,000-ത്തോളം സഭാ അംഗങ്ങളുണ്ടെന്ന് ഇസ്കോൺ അവകാശപ്പെടുന്നു. മുംബൈ ജുഹുവിലെ ഇസ്കോൺ ക്ഷേത്രം പ്രധാനപ്പെട്ട ഒരു തീർത്ഥാടന കേന്ദ്രമാണ്.