ശബരിമല പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ്: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പിടികൂടി

0

ശബരിമല സന്നിധാനത്ത് പാമ്പ്. അയ്യപ്പ സന്നിധിയിലേക്കുള്ള പതിനെട്ടാം പടിയ്ക്ക് സമീപം ആണ് പാമ്പിനെ കണ്ടെത്തിയത്. ഭക്തര്‍ക്ക് മുന്നില്‍ ഭീതി പരത്തിയ പാമ്പിനെ പിടികൂടി.ഇന്ന് രാവിലെ ഒമ്പതരയോടെ പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്.ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പിടികൂടുകയായിരുന്നു.ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് കൈവരിയില്‍ നീണ്ട നിവര്‍ന്ന് കിടക്കുന്ന നിലയില്‍ പാമ്പിനെ കണ്ടെത്തിയത്.

നൂറുകണക്കിന് ഭക്തര്‍ കടന്നു പോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്താണ് പാമ്പിനെ കണ്ടത്. രണ്ടടിയോളം നീളം വരുന്ന പാമ്പിനെയാണ് കണ്ടത്. ഉടന്‍ തന്നെ ഈ ഭാഗത്ത് കൂടി തീര്‍ത്ഥാടകര്‍ അടിപ്പാതയിലേക്ക് കടക്കുന്നത് തടയുകയാണ് ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്തത്.പാമ്പിനെ കണ്ടത് അറിഞ്ഞ് പാഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിടികൂടാന്‍ ഉള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയില്‍ നിന്നും പടിക്കട്ടിലേക്ക് ചാടി. തുടര്‍ന്ന് ഇവിടെ നിന്നും പാമ്പിനെ പിടികൂടി കുപ്പിയില്‍ ആക്കി.

ഇതോടെ അരമണിക്കൂര്‍ നീണ്ടുനിന്ന ഉദ്യേഗത്തിന് വിരാമമായത്. വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്നിധാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *