കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു

0

കണ്ണൂർ: പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണൂർ കരിവള്ളൂരിലാണ് ​ക്രൂരമായ കൊലപാതകം. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ഇന്ന് വൈകീട്ടാണ് സംഭവം. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാൾ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആക്രമണം നടത്തിയ ഭർത്താവ് രാജേഷ് ഒളിവിലാണ്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ​ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചു. ഓട്ടോഡ്രൈവറാണ് ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്.ഏറെക്കാലമായി ഇരുവരും തമ്മില്‍ പിണങ്ങിയാണ് കഴിയുന്നതെങ്കിലും നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. വിവാഹ ബന്ധത്തില്‍ രാജേഷിനും ദിവ്യശ്രീക്കും ഒരു കുട്ടിയുണ്ട്.

ഇരുവരും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമായതോടെയാണ് ദിവ്യശ്രീ സ്വന്തം വീട്ടിലേക്ക് മാറി താമസിക്കാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പെട്ടെന്നുള്ള രാജേഷിന്റെ പ്രതികാരത്തിനും ആക്രമത്തിനും കാരണമെന്താണെന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *