ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്ക്.

0

ന്യൂഡൽഹി:  ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് നടപടിതുടങ്ങിയെന്നും, ബാംഗ്ലൂർ-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് ഉടൻ പ്രാബല്യത്തിലാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എം.കെ. രാഘവൻ എം.പി.യെ അറിയിച്ചു. ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരേക്ക് സർവീസ് നടത്തുന്ന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേ ബോർഡ് തീരുമാനത്തെ എതിർത്ത് കഴിഞ്ഞ ദിവസം മംഗളൂരു എം.പി.യും ബി.ജെ.പി. കർണാടക സംസ്ഥാന മുൻഅധ്യക്ഷനുമായ നളിൻകുമാർ കട്ടീൽ റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് എം.കെ. രാഘവൻ എം.പി. തീരുമാനം പിൻവലിക്കരുതെന്നഭ്യർഥിച്ച് റെയിൽവേ മന്ത്രിയെ കണ്ടത്. എം.പി. ആവശ്യപ്പെട്ട മംഗളൂരു-മധുര-രാമേശ്വരം എക്സ്‌പ്രസ് ഉടൻ ആരംഭിക്കുമെന്നും മന്ത്രി എം.പി.യെ അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *