ഗുരുതര ആരോപണവുമായി ഗായിക സുചിത്ര’റിമയുടെ വീട്ടിൽ ലഹരി പാർട്ടി, അവിടെയുള്ള ചോക്ലേറ്റ് തൊടില്ല’
നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. ലഹരി ഉപയോഗമാണ് റിമയുടെ കരിയർ തകർത്തതെന്നും താരം വീട്ടിൽ ലഹരി പാർട്ടികൾ നടത്താറുണ്ടെന്നും സുചിത്ര വെളിപ്പെടുത്തി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉപയോഗിക്കാൻ പാടില്ലാത്ത ചില ലഹരി വസ്തുക്കൾ റിമയുടെ പാർട്ടിയിൽ ഉപയോഗിച്ചിരുന്നതായാണ് തന്റെ അറിവെന്നും ഇക്കാര്യം ആരും ചോദ്യം ചെയ്യുന്നില്ലെന്നും സുചിത്ര പറയുന്നു. ഇങ്ങനെ പെൺകുട്ടികളെ അടക്കം പങ്കെടുപ്പിക്കുന്ന പാർട്ടികൾ നടത്തുന്ന ഒരു വ്യക്തി എങ്ങനെയാണ് വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് സുചിത്ര ചോദിക്കുന്നു. റിമയുടെ പാർട്ടികളിൽ പങ്കെടുക്കുന്ന സംഗീതസംവിധായകർ അവിടെ നടക്കുന്ന കാര്യങ്ങൾ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സുചിത്ര തുറന്നടിച്ചു.