മുൻ ബംഗ്ലാദേശ് പ്രാധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദ് ചെയ്ത് ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ

0

ധാക്ക: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച് രാജ്യംവിട്ട ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദ് ചെയ്തു. ഹസീനയുടേത് കൂടാതെ, അവരുടെ ഭരണകാലത്തെ എം.പിമാർക്ക് നൽകിയിരുന്ന നയതന്ത്ര പാസ്പോർട്ടുകളും റദ്ദ് ചെയ്യാൻ ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ തീരുമാനിച്ചു.വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നയതന്ത്ര ചട്ടക്കൂട് മാറ്റിയെഴുതുന്നതിന്റെ ഭാ​ഗമായാണ് നീക്കം.

ബം​ഗ്ലാദേശ് ആഭ്യന്തരവകുപ്പാണ് ഇക്കാര്യം തീരുമാനിച്ചത്. നയതന്ത്ര പാസ്‌പോർട്ടുള്ളവർക്ക് ചില രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രകൾ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളുണ്ട്.ജനകീയപ്രക്ഷോഭത്തെത്തുടർന്ന് ബംഗ്ലാദേശ് വിട്ട ഹസീന ഓ​ഗസ്റ്റ് മുതൽ ഇന്ത്യയിലാണ്. ഇതിന് പിന്നാലെ, ബംഗ്ലാദേശിന്റെ ഇടക്കാലഭരണാധികാരിയായി സാമ്പത്തികനൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് അധികാരത്തിലേറുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *