ഷോറൂമിലെ ശൗചാലയത്തിൽവെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

0

മലപ്പുറം: യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പന്തല്ലൂര്‍ കിഴക്കുപറമ്പ് പാറക്കോടന്‍ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്.

മുന്‍പരിചയത്തിന്റെ പേരില്‍ ഏപ്രിലില്‍ പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ്സ്റ്റാന്‍ഡില്‍നിന്ന് കാറില്‍കയറ്റിക്കൊണ്ടുപോയി യുവതിയെ ഉപദ്രവിച്ചിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും ഡാനിഷ് മുഹമ്മദിന്റെ മാതാവ് ഇടപെട്ട് മകനെ കേസില്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യുവതി പരാതിനല്‍കാതെ പിന്മാറി.

ജൂണ്‍ രണ്ടിന് ഡാനിഷ് ജോലിചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തില്‍വെച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് യുവതി പെരിന്തല്‍മണ്ണ പോലീസില്‍ പരാതിനല്‍കി. തിങ്കളാഴ്ച ഡാനിഷ് മുഹമ്മദ് പോലീസ്സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രതി ജോലിചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍ ഒരുവര്‍ഷം യുവതി ജോലിചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *