4 വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു
കൊച്ചി : ജില്ലയിൽ വിവിധ തരത്തിലുള്ള പകർച്ചപ്പനികൾ പടരുന്നതിനിടെ പനി ബാധിച്ച് 4 വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം. എച്ച്1എൻ1 ആണെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യത്തിൽ ആരോഗ്യവിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് വന്നിട്ടില്ല. 4 ദിവസമായി ലിയോണിന് പനി ഉണ്ടായിരുന്നു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പനി മൂർച്ഛിച്ചതോടെ ഇന്നലെ രാത്രി മരിച്ചു. രണ്ടര വയസ്സുള്ള സഹോദരനുണ്ട്.