റഷ്യന്‍ പരമോന്നത ബഹുമതി നരേന്ദ്രമോദിക്ക് സമ്മാനിച്ച് പുടിൻ
മോസ്‌കോ: റഷ്യ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയിലെ പരമോന്നത ബഹുമതി സമ്മാനിച്ച് വ്‌ലാദിമിര്‍ പുടിന്‍. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് പുടിന്‍ മോദിക്ക് സമ്മാനിച്ചത്. പുരസ്‌കാരം രാജ്യത്തെ സമര്‍പ്പിക്കുന്നുവെന്ന് ബഹുമതി സ്വീകരിച്ചതിന് പിന്നാലെ മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ ബഹുമതി സ്വീകരിക്കുന്നത്.
സിവിലിയന്‍മാര്‍ക്കോ സൈനിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ക്കോ നല്കി വരുന്നതാണ് ഈ ബഹുമതി. 1698ലാണ് സെന്റ് ആന്‍ഡ്രുവിന്റെ പേരിലുള്ള പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
2019-ല്‍ മോദിക്ക് ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് വേണ്ടിയും, സൗഹൃദം വളര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചയാളെന്ന നിലയ്‌ക്കാണ് മോദിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. റഷ്യ – യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യൻ സേനയിലേക്ക് സഹായികളായി റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന മോദിയുടെ ആവശ്യം പുടിൻ അംഗീകരിച്ചു.
രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 22ാമത് ഇന്ത്യ- റഷ്യ ഉച്ചകോടിയുടെ ഭാഗമായി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനുശേഷം മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്