സംസ്ഥാനത്ത് പ്ലസ് വൺ സീറ്റിന് ക്ഷാമം ഇല്ല: മന്ത്രി വി ശിവൻകുട്ടി

0

സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത് എന്നും സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി എന്നത് തെറ്റായ പ്രചരണമാണ് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുതിയ കണക്കുകൾ നിരത്തിയാണ് മന്ത്രിയുടെ വാദം. സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറത്ത് ഇതുവരെ 49,906 വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റുകളിൽ പ്രവേശനം നേടിയിട്ടുണ്ട് അലോട്ട്മെന്റ് കിട്ടിയിട്ടും പതിനായിരത്തോളം പേർ പ്രവേശനം നേടിയില്ലെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ തുടരുന്നതിനിടയാണ് പുതിയ കണക്കുമായി വിദ്യാഭ്യാസ മന്ത്രി എത്തിയത്. മലപ്പുറത്ത് ഇനി അഡ്മിഷൻ ലഭിക്കാൻ ബാക്കിയുള്ളത് 14,037 വിദ്യാർത്ഥികൾ മാത്രമാണ് എന്നും സർക്കാർ സ്കൂളുകളിൽ മാത്രം രണ്ടായിരം സീറ്റുകളുടെ കുറവ് മാത്രമേ ഉള്ളൂ എന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട് എന്ന ആരോപണവുമായി സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം ഉണ്ടായി. കാസർകോട് വയനാടും കളക്ടറേറ്റിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. എം എസ് എഫ് പ്രവർത്തകർ തിരുവനന്തപുരം വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടാവുകയും ഡയറക്ടറുടെ ഓഫീസ് പ്രവർത്തകർ പൂട്ടി ഇടുകയും ചെയ്തു.

എം എസ് എഫ് പ്രവർത്തകർ മലപ്പുറത്ത് ആർ ഡി ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചും സംഘർഷഭരിതമായി. മുഖ്യ അലോട്ട്മെന്റ്കളുടെ 3 ഘട്ടങ്ങളും പൂർത്തിയായതോടെ ഇതുവരെ പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *