ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക്: മദ്യവില്‍പ്പന നിരോധിച്ച് സർക്കാർ
ബംഗളൂരു: കര്‍ണാടകയില്‍ ഈ ആഴ്ച അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലും നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് തീരുമാനം. ഇന്ന് മുതല്‍ നാലാം തീയതി വരെ മദ്യവില്‍പ്പന നിരോധിച്ചത്. നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ ആറിനും ഡ്രൈ ഡേ ആയിരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചത്. മദ്യത്തിന്റെ ഉത്പാദനം, വില്‍പ്പന, വിതരണം, സംഭരണം എന്നിവയ്‌ക്ക് നിരോധനം ബാധകമാണെന്ന് സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മദ്യശാലകള്‍, വൈന്‍ ഷോപ്പുകള്‍, ബാറുകള്‍, മദ്യം നല്‍കാന്‍ അനുമതിയുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്‌ക്കാണ് ഉത്തരവ് ബാധകം.
അതേസമയം കേരളത്തില്‍ ഇന്നും നാലാം തീയതിയും സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കുമെന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു. നാലാം തീയതി ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആയത് കൊണ്ടാണ് മദ്യനിരോധനം. ഒന്നാം തീയതിയായ ഇന്ന് സ്ഥിരം ഡ്രൈ ഡേ ആണ്.
ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ മദ്യശാലകളും അടഞ്ഞുകിടക്കും. ബിവറേജുകൾ, കള്ളുഷാപ്പുകൾ, ബാറുകളും ഉൾപ്പെടെയുള്ള മദ്യശാലകൾ ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കില്ല. സമാധാന അന്തരീക്ഷം നിലനിർത്തുകയെന്നതടക്കമുള്ളവ മുൻനിർത്തിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന ചൊവ്വാഴ്ച മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസവും സംസ്ഥാനത്ത് ണ്ട് ദിവസം മദ്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ബിവറേജുകൾ ഉൾപ്പെടെയുള്ള എല്ലാ മദ്യശാലകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു. വോട്ടെടുപ്പിന് മുന്നോടിയായി വൈകിട്ട് 6 മണിക്ക് അടച്ചിട്ട മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് കഴിഞ്ഞ ശേഷമാണ് തുറന്നത്