കെ എസ് യു പരിശീലന ക്യാമ്പിൽ കൂട്ടത്തല്ല്

0

തിരുവനന്തപുരം: കെഎസ്‌യു പരിശീലന ക്യാമ്പിൽ കൂട്ടത്തല്ല്. നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. കെഎസ്‌യു തെക്കൻ മേഖലാ ക്യാമ്പിലാണ് തമ്മിലടി ഉണ്ടായത്. കെപിസിസി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് വഴി വച്ചത്. തിരുവനന്തപുരത്തെ നെയ്യാർ ഡാമിൽ നടന്ന ക്യാമ്പിലാണ് സംഘർഷം ഉണ്ടായത്.

സംഘർഷത്തിൽ കെഎസ്‌യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡൻറ് സുജിത്തിന് ഗുരുതരപരിക്കേറ്റു. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡൻറ് അഭിജിത്തിനും പരിക്കേറ്റു. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാത്രി മദ്യപിച്ചാണ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയതെന്ന് വിവരം

Spread the love

Leave a Reply

Your email address will not be published. Required fields are marked *