കെഎസ്ആർടിസി സമ്പൂർണ ഓൺലൈൻ പണമിടപാടിലേക്ക്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ ഈ മാസം 22 മുതൽ സമ്പൂർണ ഓൺലൈൻ പണമിടപാട് സംവിധാനം നിലവിൽ വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഏത് തരം ഓൺലൈൻ പണമിടപാടും ഇനി മുതൽ കെഎസ് ആർടിയിൽ നടത്താമെന്നും എടിഎം കാർഡ്, ഓൺലൈൻ വാലറ്റുകൾ, എന്നിവ വഴിയും ബസ് ടിക്കറ്റുൾ എടുക്കാമെന്നും മന്ത്രി പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ ഓരോ സ്റ്റോപ്പിലും ബസ് എപ്പോൾ വരുമെന്നും അറിയാൻ സാധിക്കും. ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞയുടൻ അവിടെ വച്ച് ലൈസൻസ് നൽകുന്ന സംവിധാനവും ഗതാഗത വകുപ്പ് ഉടൻ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്ക് പ്രത്യേക ഇൻഷൂറൻസും മന്ത്രി പ്രഖ്യാപിച്ചു. എസ്ബിയുമായി ചേർന്നുകൊണ്ടാണ് പദ്ധതി.