കരുനാഗപ്പള്ളി സ്വദേശിനിയായ അഞ്ജുവിനെയും കുട്ടികളെയും കാണാതായിട്ട് മൂന്നാഴ്ച

0
ANJU RAJ

കൊല്ലം: കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിനിയായ യുവതിയെയും രണ്ടുപെൺമക്കളെയും കാണാതായിട്ട് മൂന്നാഴ്ച പിന്നിട്ടു. കല്ലേലിഭാഗം ഇജാസ് ലാൻഡിൽ ഇജാസിന്റെ ഭാര്യ അഞ്ജുരാജ്(30)മക്കളായ ഇനൽ(7) ഇനിയ (5) ഈ മാസം ഒന്നാം തീയതി മുതൽ കാണാതായത്. കാണാതാകുന്നതിനു തലേ ദിവസം ഇജാസും അഞ്ജുവും തമ്മിൽ വഴക്കുണ്ടായതായി തുടർന്ന് അഞ്ജുരാജ് കുട്ടികൾ പഠിക്കുന്ന കല്ലേലിഭാഗത്തെ എസ്.എൻ.വി.എൽ.പി.എസ് സ്കൂളിലെത്തി കുട്ടികളെയുംകൂട്ടി പോകുകയായിരുന്നു. അടുത്ത ദിവസം ബന്ധുക്കൾ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നാക്കിയതിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണത്തിൽ ജൂൺ 3നു തിരുവനന്തപുരം തമ്പാനൂർ ബസ്റ്റാന്റിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ അഞ്ജുവും കുട്ടികളും ഉള്ളതായി കണ്ടെത്തി.

തുടർന്നു രണ്ടു തവണ പോലീസ് തിരുവനന്തപുരം,തമ്പാനൂർ, ശംഖുമുഖം, ബീമാപള്ളി,തുടങ്ങിയ പ്രദേശങ്ങളിൽ അന്വേഷണം നടത്തി. വലിയതുറ പോലീസും അന്വേഷണത്തിന്റെ ഭാഗമായി. അഞ്ജുരാജ് വീടുവിട്ട് ഇറങ്ങുമ്പോൾ മൊബൈൽ ഫോൺ കയ്യിൽ കരുതിയില്ല.ഇതാണ് അന്വേഷണത്തിനു തടസ്സമായത്.കഴിഞ്ഞ 21 ദിവസമായി ആരാധനാലയങ്ങൾ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ ബീച്ചുകൾ തുടങ്ങി വിവിധ പ്രദേശങ്ങളിൽ അന്വേഷണം നടത്തി വരികയാണ് ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴ് കിടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിക്കുന്നു.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ- 0476-2620233
അസി: കമ്മീഷണർ -9497990027
ഇൻസ്പക്ടർ & സ്റ്റാൻ ഹൌസ് ഓഫീസർ -9497987035
സബ് ഇൻസ്പക്ടർ- 9497980151, 9497980152
സീനിയർ സിവിൽ പോലീസ് ഓഫീസർ -82814 28342

ഇജാസ് (അഞ്ജുവിന്റെ ഭർത്താവ്) -8281298481

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *