സ്വർണവില; പവന് 160 രൂപ വർദ്ധിച്ചു
സംസ്ഥാനത്ത് തുടർച്ചയായി സ്വർണവില ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും റെക്കോർഡ് ഇട്ട് കേരളം.കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കൂടി. ഇപ്പോൾ ഒരു പവന് 49,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 6,135 രൂപയായി. ഇന്നലെ 80 രൂപ കുറഞ്ഞത് ആശ്വാസമായപ്പോ ഒറ്റയടിക്ക് കുറഞ്ഞതിന്റെ ഇരട്ടി കൂടിയിരിക്കുകയാണ് ഇപ്പോൾ.
സ്വർണവിലയിൽ വൻ വർധനവാണ് ഈ മാസം ഉണ്ടായത്. മാർച്ച് 19ന്റെ കണക്കും കടന്ന് മാർച്ച് 21ന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വർണ്ണവില എത്തി നിൽക്കുകയാണ്. അതേസമയം മാർച്ച് മാസത്തില്‍ ഒരു പവനിൽ ഏറ്റവും താഴ്ന്ന നിരക്ക് 46,320 രൂപ ആയിരുന്നു.രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവർധനവിന് മറ്റൊരു പ്രധാന കാരണം. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ അടുത്ത് തന്നെ ഒരു പവൻ സ്വര്‍ണത്തിന്റെ വില അരലക്ഷം തൊടുമെന്നാണ് കണക്ക് കൂട്ടൽ.
വിവാഹ സീസൺ ആയതിനാൽ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് ഈ വില വർദ്ധനവ്. അതേസമയം സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയം ആണിത്. വില കുതിച്ച ശേഷം വില്‍പ്പനയില്‍ വൻഇടിവ് വന്നുവെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.