ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുത്: വൈദ്യുതി മന്ത്രി

0

തിരുവനന്തപുരം: ഇന്ന് രാത്രി 8.30 മുതൽ 9.30 വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗിക്കരുതെന്ന ആഹ്വാനവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഭൗമ മണിക്കൂര്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതമന്ത്രിയുടെ ആഹ്വാനം. ഭൗമ മണിക്കൂർ ആചരണത്തിന് വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

മാർച്ച് 23ന് വൈകിട്ട് 8.30 മുതൽ 9.30 വരെയുള്ള ഒരു മണിക്കൂർ സമയത്ത് ഭൗമ മണിക്കൂർ ആചരിക്കാനാണ് മന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള ആഗോള സംരംഭത്തിൽ പങ്കുചേരുന്നതിനായി അത്യാവശ്യമല്ലാത്ത എല്ലാം വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് സംരംഭത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.

190 ൽ പരം ലോക രാഷ്‌ട്രങ്ങളാണ് സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി ഒരു മണിക്കൂര്‍ നേരം പ്രതീകാത്മകമായി വൈദ്യുത വിളക്കുകൾ അണച്ച് ഈ ഉദ്യമത്തിൽ പങ്കുചേരാറുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *