പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്; മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ

0

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി മുസ്ലിം ലീഗ്. മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിയാണ് പൗരത്വ നിയമം ഭേദഗതി ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചെന്ന് ആരോപിച്ചാണ് മുസ്ലിം ലീഗ് ഹർജി നൽകിയിരിക്കുന്നത്. നിലവിൽ കോടതിയിലുള്ള കേസിൽ പ്രധാന ഹർജിക്കാരാണ് മുസ്ലിം ലീഗ്. മുസ്ലിങ്ങളെ മാത്രം മാറ്റിനിർത്തുന്ന സമീപനം ശരിയല്ലെന്നും അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനോട് ലീഗിന് എതിർപ്പില്ലെന്നും പൗരത്വം റജിസ്റ്റർ ചെയ്യുന്നതിനായി മുസ്ലിങ്ങൾക്കും അവസരമൊരുക്കണം എന്നും ലീഗ് നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.

പൗരത്വ നിയമ ഭേദഗതിയിലെ പ്രത്യേക മത വിഭാഗങ്ങൾക്ക് മാത്രം പൗരത്വം എന്ന വ്യവസ്ഥ തടയണമെന്നും മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഡിവൈഎഫ്ഐയും സുപ്രീംകോടതിയെ സമീപിക്കും എന്നും വിവരമുണ്ട്. അഭിഭാഷകനായ ഹാരിസ് ബീരാനാണ് മുസ്ലിം ലീഗിന് വേണ്ടി കോടതിയിൽ ഹർജി സമർപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *