മറവിയിലാണ്ട ഷെൽഫുകളിൽ നിന്ന് അപൂർവ നിധികൾ; ഷാർജ പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി ഇദ്രീസ് മിയേഴ്സിന്റെ ശേഖരം

0
DEFE BOOK

ഷാർജ: സാധാരണ പുസ്തകശാലകളിൽ ലഭ്യമല്ലാത്ത പതിറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ഗ്രന്ഥങ്ങളുമായി 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (SIBF 2026) ശ്രദ്ധ നേടുകയാണ് ബ്രിട്ടീഷ് പുസ്തക വ്യാപാരി ഇദ്രീസ് മിയേഴ്സ്. യുഎഇ രൂപീകരിക്കുന്നതിന് മുമ്പുള്ള ട്രൂഷ്യൽ സ്റ്റേറ്റ്സിനെക്കുറിച്ചും (Trucial States) ഗൾഫ് മേഖലയുടെ ചരിത്രത്തെക്കുറിച്ചുമുള്ള അമൂല്യ രേഖകളാണ് ഇദ്ദേഹത്തിന്റെ ‘ഓൾഡ് ആൻഡ് റെയർ’ (Old and Rare) വിഭാഗത്തിലുള്ളത്. 1928-ൽ പ്രസിദ്ധീകരിച്ച എൽഡൺ റട്ടറുടെ ‘ദ ഹോളി സിറ്റീസ് ഓഫ് അറേബ്യ’ (The Holy Cities of Arabia) എന്ന രണ്ട് വാല്യങ്ങളുള്ള അപൂർവ കൃതിയാണ് ഈ ശേഖരത്തിലെ പ്രധാന ആകർഷണം. മക്കയിലെയും മദീനയിലെയും യാത്രാനുഭവങ്ങൾ വിവരിക്കുന്ന ഈ പുസ്തകത്തിന് 3,000 ദിർഹമാണ് വില.

അമേരിക്കയിലെയും ബ്രിട്ടനിലെയും പഴയ പുസ്തകശാലകളിൽ നിന്നും ചാരിറ്റി ഷോപ്പുകളിൽ നിന്നും ശേഖരിച്ച നാലായിരത്തോളം പുസ്തകങ്ങളാണ് മിയേഴ്സ് മേളയിൽ എത്തിച്ചിരിക്കുന്നത്. അലക്ഷ്യമായി കിടക്കുന്ന പഴയ പുസ്തകങ്ങൾ അവയുടെ മൂല്യമറിയുന്നവരുടെ കൈകളിലെത്തുമ്പോൾ നിധിയായി മാറുന്നുവെന്ന് ഇരുപത് വർഷത്തിലേറെയായി ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന മിയേഴ്സ് പറയുന്നു. നവംബർ 15 വരെയാണ് എക്സ്പോ സെന്ററിൽ പുസ്തകോത്സവം നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed