ഹോർമുസ് കടലിടുക്കിൽ ഒഴുകി നടന്ന് ഐഫോണുകൾ : മോഷ്ടിക്കാനെത്തി ഇറാനിയൻ മത്സ്യത്തൊഴിലാളികൾ

0
HOR MOB

യുഎഇ: ഇറാൻ്റെ ഗൾഫ് തീരത്ത് ഹോർമുസിൽ മുങ്ങിയ സിംഗപ്പൂരിൻ്റെ കണ്ടെയ്നർ ഷിപ്പിൽ നിന്നും കടലിലേക്ക് വീണ് ഒഴുകി നടക്കുന്ന ഐഫോണുകൾ, ഫ്രഞ്ച് പെർഫ്യൂം, മറ്റു ആഡംബര വസ്തുക്കൾ എന്നിവ പെറുക്കിയെടുക്കാൻ ആവേശത്തോടെ ഓടിക്കൂടി നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ. കപ്പലിൽ ഒഴുകി നടക്കുന്ന ഐഫോൺ ബോക്സുകൾക്ക് സമീപം നിരവധി ബോട്ടുകൾ നിർത്തിയിട്ടത് കാണാനാകുന്നുണ്ട്. ഇത്തരം നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്.

ഹോർമുസിൽ ഒക്ടോബർ 14നാണ് ജിഎഫ്എസ് പ്രൈഡ് എന്ന പേരായ കപ്പൽ മുങ്ങിയത്. യുഎഇയിലേക്ക് ചരക്കുമായി പോകുകയായിരുന്നു ഈ കപ്പൽ. അപകട വാർത്ത പരന്നതോടെ നിരവധി ഇറാനിയൻ മത്സ്യബന്ധന തൊഴിലാളികൾ ചെറു ബോട്ടുകളിലായി ഇവിടേക്ക് കുതിച്ചെത്തി. മുങ്ങാൻ പോകുന്ന കപ്പലിൽ നിന്നും ബോക്സുകൾ വലിച്ചടുപ്പിക്കുകയും, കടലിൽ ഒഴുകി നടക്കുന്ന ‘ഐഫോൺ 18 എസ്’ മോഡൽ ഫോണുകൾ കൊള്ളയടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഒരു വീഡിയോയിൽ ഒരു ചെറിയ ബോട്ട് വലിയൊരു ഷിപ്പിംഗ് കണ്ടെയ്നറും വലിച്ച് മുന്നോട്ട് പോകാൻ പാടുപെടുന്നത് കാണുന്നുണ്ട്. ബോട്ടിനേക്കാൾ പതിന്മടങ്ങ് വലിയ കണ്ടെയ്നറാണ് മോഷ്ടിക്കാൻ ഇക്കൂട്ടർ ശ്രമിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *