ആർ സുഗതൻ പുറത്തേക്ക് : കാപ്പ റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം: കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആശ്വാസം. സുഗതനെതിരെ ചുമത്തിയ കാപ്പ ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ കരുതൽ തടങ്കൽ അസാധുവാക്കിയ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെ സുഗതന് ജയിൽ മോചനത്തിന് വഴിയൊരുങ്ങി.
സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി സുഗതൻറെ ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻറെ ഉത്തരവ്. സുഗതനെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് വിവേചനബുദ്ധിയില്ലാതെ തയ്യാറാക്കിയ ഒന്നാണെന്ന് കോടതി വിലയിരുത്തി. ജൂൺ എട്ടിന് പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവ് യാതൊരുവിധ മനസ്സിരുത്തലോ ആത്മനിഷ്ഠമായ ബോധ്യമോ ഇല്ലാതെ തികച്ചും ലാഘവത്തോടെയും അശ്രദ്ധയോടെയുമാണ് ഇറക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് റദ്ദാക്കുന്നതായി കോടതി അറിയിച്ചത്.
കാപ്പ തടവുകാരനായിരിക്കെ വിയ്യൂർ ജയിലിൽ വെച്ച് കോർപ്പറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തതിലൂടെ കേരള ചരിത്രത്തിൽ ആദ്യമായി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധി എന്ന നിലയിൽ സുഗതൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ജയിലിലായിരുന്ന സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 തീയതികളിൽ കോർപ്പറേഷൻ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ടു എന്നാരോപിച്ച് എൽഡിഎഫ് വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിന് തിരികൊളുത്തിയിരുന്നു. ഈ വിഷയത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു ബിജെപിയുടെ വാദം.
തുടർന്ന് തടവിൽ കഴിയുന്നതിനാൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം വ്യക്തമാക്കി ജയിൽ സൂപ്രണ്ട് മുഖേന സുഗതൻ സമർപ്പിച്ച ആറു മാസത്തെ അവധി അപേക്ഷ മേയർ വി.വി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം നേരത്തെ അംഗീകരിച്ചിരുന്നു.

I was skeptical at first but after a few wins I am totally convinced. The graphics are top notch. Visit impor88slot for the real deal.
The odds and the variety here are just insane. I feel like this is exactly what I was searching for to level up my game. vnj88bet
Slots here are so exciting and the hit rate feels much better than other sites I’ve used. I’m feeling lucky today thanks to yunoslotapk.
The app is a game changer. I can play wherever I am and the graphics are stunning. You guys should definitely try okplaycasinoapk.
The installation was a breeze and the app runs perfectly on my Android. No lags or crashes so far. Highly recommend getting lucky98gamedownloadapk for a better mobile experience.
Clean layout and no unnecessary fluff. It’s exactly what I need for a quick gaming session during my break. Loving bb44bet