കല്ലേലിഭാഗം എസ്.എൻ.ഡി.പി. ശാഖാ (6416) : ആറാട്ടുപുഴ വേലായുധപ്പണിക്കാരെ അപമാനിച്ചതായി ആക്ഷേപം
കൊല്ലം : കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയന് കീഴിലുള്ള എസ്.എൻ.ഡി.പി ശാഖാ (6416) ആറാട്ടുപുഴ വേലായുധപ്പണിക്കാരെ അപമാനിച്ചതായി ആക്ഷേപം. ശാഖയുടെ കീഴിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക എസ്.എൻ.ഡി.പി. സ്മാരക ഗുരുമന്ദിരം പണിയാനായി കല്ലിടീൽ കർമ്മം കഴിഞ്ഞിട്ട് ഒരു വർഷം കഴിയുന്നു.”കല്ലിനു ഒരു വയസ് ആയെന്നും കല്ലിന്റെ ഒന്നാം ജന്മദിനം നടത്തണമെന്നും, ആ കല്ലു കിളിച്ചു വന്നോയെന്നു നോക്കണമെന്നും, കിളിച്ചില്ലെങ്കിൽ വെള്ളമൊഴിക്കണമെന്നും“- ചിലർ അഭിപ്രായപ്പെട്ടു. കല്ലേലിഭാഗത്തെ ശാഖാ (416) വിഭജിച്ചു മൂന്ന് ശാഖകൾ ആക്കിയായതിൽ ഒന്നാണ് ഈ ശാഖാ.
ശാഖാ വിഭജനം നടന്നു നാളിതുവരെ ഒരു പൊതുയോഗം വിളിക്കുകയോ ശാഖയിലെ പ്രവർത്തനങ്ങളും വരവ് ചിലവ് കണക്കുകളുടെയും വിശദമായ ഒരു നോട്ടീസ് വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ പൊതുയോഗം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടാക്കി ശാഖക്ക് കീഴിലുള്ള സ്കൂളിലെ നിയമനത്തിനായി മാനേജരെ നിയമിച്ചുവെന്ന് കാണിക്കുവാൻ വേണ്ടി വ്യാജ പൊതുയോഗം നടത്തിയതായി റിപ്പോർട്ട് ഉണ്ടാക്കാറുണ്ട്.അതിന്റെ അടിസ്ഥാനത്തിൽ ഒരു പെൺകുട്ടിക്ക് കല്ലേലിഭാഗത്തെ എസ്.എൻ.വി.എൽ.പി.എസ്.സ്കൂളിൽ ജോലി നൽകാമെന്ന് പറഞ്ഞു ലക്ഷക്കണക്കിന് രൂപ ഈ ശാഖാ പ്രതിനിധികൾ കൈപ്പറ്റുകയുണ്ടായി വർഷങ്ങളായിട്ടും ആ പെൺകുട്ടിക്ക് ജോലി നൽകാൻ ഈ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുമില്ല, പെൺകുട്ടിക്ക് പണം തിരികെ നൽകിയിട്ടുമില്ല.
ശാഖയുടെ കീഴിൽ ആറുമാസത്തിനുള്ളിൽ ഗുരുമന്ദിരം പണിയും എന്ന് പറഞ്ഞു കൊണ്ടാണ് സൗജന്യമായി ലഭിച്ച ഭൂമിയിൽ കഴിഞ്ഞവർഷം ആഗസ്റ്റ് 24 കല്ലിടിയിൽ കർമ്മം നിർവഹിച്ചത് യൂണിയൻ സെക്രട്ടറിയും പ്രസിഡണ്ടും മറ്റ് ഭാരവാഹികളും ചേർന്ന് ഗംഭീരമായ ആഘോഷത്തോടെ ആയിരുന്നു കല്ലിടിൽ കർമ്മം നിർവഹിച്ചത് എന്നാൽ അതിനു ശേഷം ശാഖാ അംഗങ്ങൾ പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന മഹാനെ അപമാനിക്കുന്ന രീതിയിലായിരുന്നു പ്രവർത്തനം. ഇന്ന് കാടുകേറി ഇട്ട കല്ലുപോലും കാണാൻ കഴിയാത്ത അവസ്ഥയാണ്. അധികാരമോഹിയായ ശാഖാ സെക്രട്ടറിക്കെതിരെ മുമ്പും ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു മരണ വീട്ടിൽ ശാഖാ സെക്രട്ടറി പറഞ്ഞ ജോലിക്കാരെ വിളിക്കാത്തതിൽ പ്രതിഷേധിച്ച് ശാഖയിൽ നിന്നും ആചാരപ്രകാരം ഇടേണ്ട കോടി ഇടാതെ തിരികെ പോകുകയുമുണ്ടായി.
കല്ലേലിഭാഗത്തെ ഒരു ക്ഷേത്രത്തിലെ പ്രസിഡണ്ടാണ് ശാഖാ സെക്രട്ടറി കഴിഞ്ഞ 14 വർഷമായി ആ ക്ഷേത്രത്തിലെ വരവുചെലവ് കണക്കുകൾ അവതരിപ്പിക്കുന്നില്ല എന്ന് കാണിച്ചു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രസിഡന്റ് നടത്തിയ ക്രമക്കേടുകളുടെ പട്ടിക പ്രചരിക്കുകയുണ്ടായി. ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ഇന്ന് ഗുരു മന്ദിരത്തിനായി കല്ലിട്ട സ്ഥലം ഒന്ന് വൃത്തിയാക്കാൻ പോലും ഈ ശാഖ അംഗങ്ങൾ തയ്യാറായില്ല.

The login process is super quick and I had no issues setting up my account. Everything feels very professional and secure. Give it a go at jilibet020comloginregister
Quick, easy, and reliable. I appreciate how they handle the transactions without any hassle. Five stars for vn566com
I’ve been playing here for a month now and the wins have been consistent. It is a great community and a fair platform. Give baj777login a try.