ആരോരും അറിയാതെ പോകുന്ന നന്മയുടെ വേറിട്ട മുഖം

മുറ്റത്തെ മുല്ലക്ക് മണമില്ല “എന്നത് ഒരു ചൊല്ല് ആണെങ്കിലും ചില കാര്യങ്ങളിൽ അത് സത്യം ആണ്. മാധ്യമ രംഗത്ത്, സാഹിത്യ രചനകൾ, ജീവകാരുണ്യ പ്രവർത്തനം, കമന്ററി രംഗത്ത്, സംഗീതാലാപന രംഗത്ത് ഒക്കെ നിറഞ്ഞ സാന്നിധ്യം ആയി നിൽക്കുന്ന ആലപ്പുഴജില്ലയുടെ, കായംകുളത്തിന്റെ, നമ്മുടെ കണ്ടല്ലൂരിന്റെ സ്വന്തം ജയപ്രകാശ് (ജെപി ). രോഗങ്ങൾ വന്നു അവശ നിലയിൽ വഴിയരികിൽ വൃത്തി ഹീന സാഹചര്യത്തിൽ പുഴു അരിച്ചു കിടക്കുന്ന രോഗികളെ പോലും ഒരു അറുപ്പോ മടിയോ കൂടാതെ വൃത്തി ആക്കി അവർക്ക് വേണ്ട വൈദ്യ പരിചരണം ഒക്കെ നൽകുകയും,ദുരിതങ്ങൾ മൂലം ദുഃഖം അനുഭവിക്കുന്നവർക്ക് സാന്ത്വനമായി ഒപ്പം നിൽക്കുന്ന മനുഷ്യൻ. ഒരുപാട് കഴിവുള്ള ഈ മനുഷ്യസ്നേഹിക്ക് വേണ്ടത്ര പരിഗണനയോ അർഹിക്കുന്ന ഒരു അംഗീകാരം ഒന്നും തന്നെ ജന്മനാടോ, ജന്മനാട്ടിലെ ബുദ്ധിജീവികളോ സാമൂഹിക പ്രബുദ്ധർ എന്ന് നടിക്കുന്ന സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പ്രബുദ്ധരോ തുനിഞ്ഞിട്ടില്ല.
വലുപ്പ ചെറുപ്പം ഇല്ലാതെ സമൂഹത്തിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്നവർ മുതൽ ഏറ്റവും താഴെ തട്ടിൽ ഉള്ളവരുമായി നല്ല ബന്ധം പുലർത്തുന്ന, എളിമയും സ്നേഹപൂർണ്ണമായ പെരുമാറ്റം ഒക്കെ അദ്ദേഹത്തിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.ജീവകാരുണ്യ പ്രവർത്തനം ചെയ്യുമ്പോൾ ചില ജീവകാരുണ്യ പ്രഗത്ഭർ ഒക്കെ ചെയ്യുന്നത് പോലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട് അത് എല്ലാവരും അറിയാൻ വേണ്ടി ഒന്നും ചെയ്യാറുമില്ല.
ഗാനരചന രംഗത്തെ വിസ്മയം ശ്രീ. രാജീവ് ആലുങ്കൽ എഴുതിയ ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ ‘എന്ന ഗാനം രാജീവ് ആലുങ്കൽ സാറിന് മുൻപിൽ ജെപി (ജയപ്രകാശ് ), അദ്ദേഹത്തിന്റെ മുഴക്കം ഉള്ള ശബ്ദത്തിൽ പാടിയപ്പോൾ ശ്രദ്ധയോടെ ശ്രവിക്കുന്ന അതുല്യ ഗാന രചയിതാവ്.ജെപി യുടെ ആ മധുര ശബ്ദം കേൾക്കാൻ ശ്രീ. രാജീവ് ആലുങ്കൽ സാറിന് കിട്ടിയ അസുലഭ നിമിഷമോ അല്ലെങ്കിൽ ജെപി ക്ക് കിട്ടിയ വലിയ ഭാഗ്യമോ??
