ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം പ്രതി പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ ചീത്തവിളിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം പ്രതി പിടിയിൽ. കുലശേഖരപുരം ആദിനാട് വടക്ക് കൊക്കാട്ട് വടക്കേത്തറയിൽ ഷാഹുദ്ദീൻ മകൻ സലീം 35 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി വൈകിട്ട് പുളിനിക്കും കോട്ടയുടെ തെക്കുവശത്ത് വെച്ച് പ്രതി ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ കയ്യിലിരുന്ന കുപ്പി ഗ്ലാസ് വെച്ച് പരാതിക്കാരനായ സുജിത്തിന്റെ മുഖത്തി ടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുജിത്തിന് മൂക്കിന് പൊട്ടൽ ഏൽക്കുകയും മുറിവുണ്ടാകുകയും ചെയ്തിരുന്നു.
തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയായ സലീമിനെ കായംകുളം ഭാഗത്ത് വെച്ച് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .പരിക്കേറ്റ സുജിത്ത് ചികിത്സയിലാണ്. കരുനാഗപ്പള്ളി എസിപി ജോണിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എസ് ബി പ്രവീണിൻ്റെ നേതൃത്വത്തിൽ എസ്ഐ മാരായ ആഷി ഖ്, സുജോ, അനിൽകുമാർ, എസ് സി പി ഓ മാരായ ഹാഷിം ,ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
