പോക്സോ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

0
YES
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ജില്ലാ പോക്സോ കോടതി ആണ് വിധി പറഞ്ഞത്. ജഡ്ജി  പി എൻ വിനോദാണ് വിധിപ്രസ്താവച്ചത്. പ്രതി പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ പനക്കൽ വീട്ടിൽ  യേശുദാസ് @ ബിനു വയസ്സ് 39 നെ ജില്ലാ ജയിലിൽ റിമാൻഡിൽ പാർപ്പിച്ചാണ് വിചാരണ നടത്തിയത്. പുന്നപ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസായിരുന്നു. പുന്നപ്ര പോലീസ് സബ് ഇൻസ്പെക്ടർ  ഇ.ഡി. ബിജു  എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ.എൻ. രാജേഷ് (ഇപ്പോൾ അമ്പലപ്പുഴ ഡിവൈഎസ്പി), പുന്നപ്ര പോലീസ്സ്റ്റേഷൻ ISHO ലൈസാദ് മുഹമ്മദ് എന്നിവരാണ് അന്വേഷണം പൂർത്തീകരിച് കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.
ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. വിചാരണയ്ക്ക് ഈ തെളിവുകൾ കേസിന് ഗുണകരമായി. വിവാഹ വാഗ്ദാനം നൽകി പലതവണ പെൺകുട്ടിയെ പ്രതി സ്വന്തം വീട്ടിൽ വച്ചും ബലാത്സംഗം ചെയ്തു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം എച്ച് അബു ഹാജർ ഉണ്ടായിരുന്നു. പ്രോസിക്യൂഷൻ ലെയിസൺ വിങ് എഎസ്ഐ  അജിമോൾ, പുന്നപ്ര സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ V എന്നിവർ പ്രോസിക്യൂഷൻ സഹായികളായി പ്രവർത്തിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *